ദുബായ്: ബി.ഡി.ജെ.എസ്.നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ താന്‍ മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു. താന്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും. കുടുംബസുഹൃത്തിന്റെ മകന് ഒരുപ്രശ്നം വന്നപ്പോള്‍ ആ പിതാവിന്റെ അപേക്ഷ അനുസരിച്ച് കോടതിയില്‍ കെട്ടിവെയ്ക്കാന്‍ പണംനല്‍കുക മാത്രമാണ് ചെയ്തതെന്ന് യൂസഫലി പറഞ്ഞു. കാരുണ്യപ്രവര്‍ത്തനം നടത്തുമ്ബോള്‍ അവരുടെ പ്രശ്നംമാത്രമേ നോക്കാറുള്ളൂ.
അവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ല. യു.എ.ഇ.യില്‍ ശക്തമായ നിയമം ഉണ്ട്. അതില്‍ ഇടപെടാനൊന്നും ആര്‍ക്കും കഴിയില്ല. താനും അത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വിഷയത്തില്‍ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു. ഈ വിഷയത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ഭയക്കുന്നില്ല. ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ക്ക് തന്നെ നന്നായിഅറിയാം. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള സഹായങ്ങള്‍ ഇനിയുംചെയ്യും. സാമൂഹികമാധ്യമ ആക്രമണങ്ങള്‍കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറില്ലെന്നും യുസഫലി പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുകയും യൂസഫലിക്ക് എതിരെ മോശം ഭാഷ ഉപയോഗിക്കുകയുംചെയ്തതിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലായി ആറുപേര്‍ക്കെതിരേ അതാതിടത്തെ സൈബര്‍ പോലീസ് കേസെടുത്തിരുന്നു. സൗദി അറേബ്യ, ബഹ്റൈന്‍, യു.എ.ഇ. എന്നിവിടങ്ങളിലാണ് കേസുകള്‍.
സൗദിയില്‍ അറസ്റ്റിലായ മലയാളിയെ നാടുകടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ അയാളെ യൂസഫലിതന്നെ ഇടപെട്ട് ജയില്‍മോചിതനാക്കി. ലുലു ഗ്രൂപ്പിന്റെ അഭ്യര്ഥനയെത്തുടര്ന്നാണ് പൊലീസ് കേസ് പിന്‍വലിച്ചത്.
