ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന് ചിന്തിക്കുന്നത് അസംബന്ധമെന്ന് കേരള ഗവര്‍ണര്‍

ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം എന്നീ  വേര്‍തിരിവ് ബ്രിട്ടീഷുകാരുടെ സംഭാവനയാണ്, ഇത് നിലനില്‍ക്കുന്ന കാലത്തോളം പൊതു സമൂഹത്തില്‍ ഭയം നിലനില്‍ക്കും.

അജ്ഞതയാണ് ഭയത്തിന് അധാരമെന്ന് അറബിക് വിശുദ്ധ ഗ്രന്ഥങ്ങളും മറ്റൊന്ന് എന്ന സങ്കല്പമാണ് ഭയത്തിന് അടിസ്ഥാനമെന്ന് ഉപനിഷത്തുകളും പറയുന്നു. ആ മറ്റൊന്ന് എന്ന തെറ്റിധാരണ നമ്മള്‍ മാറ്റേണ്ടതുണ്ടെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നിങ്ങള്‍ ഏതു മതത്തില്‍ പെട്ടയാളും ആയിരിക്കും, എന്നാല്‍ നിങ്ങള്‍ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും ചിന്തിക്കുന്നത് ആപല്‍ക്കരമാണെന്നും ആരിഫ് ഖാന്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *