കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡീഫെയ്‌സ്‌മെന്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഡീഫെയ്‌സ്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ സ്‌ക്വാഡുകളെ വിവരമറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിത് 9946171353, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ ആനന്ദ് 9446033574, ഉദുമ മണ്ഡലത്തില്‍ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഭാഷ് കുമാര്‍ 9496114550, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വെളളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫാബിയോ നോഫ് 9495295009, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വെളളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രതാപ് കുമാര്‍ 9447492861 എന്നീ ടീം ലീഡര്‍മാരെയോ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍ കാസര്‍കോട് സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എന്‍ എച്ച് എ കെ രമേന്ദ്രനെ 9446170704 എന്ന നമ്പറിലോ പരാതി അറിയിക്കാവുന്നതാണ്
