തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ നാക്കുപിഴയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി എംഎം മണി. ശിശുദിനം ജവാഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി പ്രസംഗിച്ചത് വാര്‍ത്തയായിരുന്നു.
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രി മണിയുടെ പരാമര്‍ശം. ശിശുദിനത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം.
