മന്ത്രി അലിക്കൊപ്പമുണ്ടായിരുന്നവര്‍ എതിരെ തിരിയുന്നു

മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ അലിയോടൊപ്പം പ്രവര്‍ത്തിക്കുകയും അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക്് നേതൃത്വം നല്‍കുകയും ചെയ്തവര്‍ മന്ത്രി അലിക്കെതിരെ ജനകീയ ബദല്‍ രൂപീകരിക്കുന്നു. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളില്‍ അലിയോടൊപ്പം തിരഞ്ഞെടുപ്പുകളില്‍ സജീവ പങ്കാളിത്തം വഹിച്ചവരാണ് അലിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അലിയുടെ സന്തത സഹചാരികളും,പേഴസ്ണല്‍ സ്റ്റാഫടക്കുമുള്ളവരാണ് മെയ് മൂന്നിന് പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരകത്തില്‍ നടക്കുന്ന ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അലി മന്ത്രിയാവുന്നതിനു വേണ്ടി അലി ഫാന്‍സ് അസോസിയേഷനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാണ് അഞ്ചാം മന്ത്രിസ്ഥാനം നേടിയത്്.മന്ത്രിയായതോടെ സംസ്ഥാന വ്യാപകമായി കെട്ടിട നിര്‍മാണ നിയമങ്ങളെ അട്ടിമറിച്ച് അഴിമതിക്ക് കൂട്ട് നില്‍ക്കുകയും,വള്ളുവനാട്് വികസന അതോറിറ്റിറിയില്‍ പദ്ദതികള്‍ അലിയുടെ കരാറുകാര്‍ക്ക് നല്‍കി അഴിമതി നടത്തുകയും,മാത്രമല്ല ക്ലീന്‍ കേരള പദ്ധതി നടപ്പിലാക്കി അതിന്റെ ഡയറക്ടര്‍ സ്ഥാനങ്ങളില്‍ അലിയുടെ സ്വന്തക്കാരെ നിയമിച്ചു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് അലിക്കെതിരെ ഉയര്‍ത്തിയത്്.വരുന്ന തിരഞ്ഞെടുപ്പില്‍ അലിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് 20 ലക്ഷം രൂപക്ക് കരാറേറ്റെടുത്ത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനാണെന്നും അവര്‍ പറഞ്ഞു.ഇന്ന് മുസ്‌ലിം ലീഗിന് ഒപ്പം നില്‍ക്കുമ്പോഴും പാര്‍ട്ടി സംവിധാനങ്ങളെ തളര്‍ത്തി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് സ്വയം വലുതാവാനാണു ശ്രമിക്കുന്നത്.മൂന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അലി ഫാന്‍സ് ഐബി വിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന 50 പേരില്‍ അഞ്ചു പേരൊഴികെ മുഴുവന്‍ പേരും പങ്കെടുക്കുമെന്നും മാത്രമല്ല ഇവരെക്കൂടാതെ നിരവധി പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.വാര്‍ത്താസമ്മേളനത്തില്‍ അലി കുട്ടക്കാടന്‍,വി അഹമ്മദ് കബീര്‍,പി ടി ബഷീര്‍ രാമപുരം,അസീസ് എന്ന് കുഞ്ഞ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *