പ്രവാസി സ്ഥാനാര്‍ത്ഥികള്‍

കോട്ടക്കല്‍: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമായില്ലെങ്കിലും വിവിധ മുന്നണികളിലായി മല്‍സരിക്കുന്നവരില്‍ പ്രവാസികളായിരുന്നവരുമുണ്ട്.
പ്രവാസി സംഘടനകളുടെ അമരത്ത് നിന്നവരെയാണ് പല മുന്നണികളും സ്ഥാനാര്‍ത്ഥികളായി കണ്ടിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി മഞ്ഞളാം കുഴി അലി, ഗുരുവായൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി അബുല്‍ഖാദര്‍ ത്യത്താലയിലെ സി.പി.എംസ്ഥാനാര്‍ത്ഥിസുബൈദ ഇസ്ഹാഖ് കോട്ടക്കല്‍ മണ്ഡലത്തിലെ ഇടതുസ്ഥാനാത്ഥി എന്‍.എ മുഹമ്മദ് കുട്ടി എന്നിവരാണ് പ്രവാസി സ്ഥാനാര്‍ത്ഥി കളില്‍പ്രമുഖര്‍.
മഞ്ഞളാംകുഴി അലി അിറയപ്പെടുന്ന പ്രവാസി ബിസിനസുകാരനാണ് കെവി അബ്ദുഖാദര്‍ സി.പി.എമ്മിന്റെ പ്രവാസി സംഘടനയുടെ സംസ്ഥാനസെക്രട്ടറിയാണിപ്പോള്‍ തൃത്താലയിലെ സുബൈദയുടെ ഭര്‍ത്താവ് ജിദ്ദ അല്‍റാഹ്ബി ബാങ്കില്‍ ജോലി ചെയ്യുന്നു. 11 വര്‍ഷകാലം സുബൈദയും ജിദ്ദയിലായിരുന്നു ജിദ്ദയിലെ പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇക്കാലത്ത് ഇവര്‍ സജീവമായിരുന്നു. കുറ്റിയാടിയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുളള ദീര്‍ഘകാലം പ്രവാസിയും മുസ്ലീംലിഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി നേതാവായിരുന്നു. തിരുരങ്ങാടിയിലെ സി.പി.എം സ്വതന്ത്രസ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തും പ്രവാസി ബിസിനസുകാരനാണ് കോട്ടക്കല്‍ മല്‍സരിക്കുന്ന എന്‍എമുഹമ്മദ് കുട്ടി പ്രവാസി ബിസിനസുകാരാണ്. കുട്ടനാട് മല്‍സരിക്കുന്ന എന്‍ സി.പി സ്ഥാനാര്‍ത്ഥി തോമസ്ചാണ്ടി പ്രവാസി വ്യവസായിയാണ് കുവൈത്തിലാണ് ബിസിനസ്.തിരൂരിലെ സി.പി.എം സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസ് പ്രവാസി ബിസിനസ് രംഗത്ത് സജീവമാണ് ഏറനാടെ സിപിഎ സ്വതന്ത്രന്‍ കെ ടി അബ്ദുറഹ്മാനും നിലമ്പൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.വി അന്‍വറും പ്രവാസി ബിസിനസുകാരാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ മിക്ക സ്ഥാനാര്‍ഥികളും ഗള്‍ഫ് പര്യടനം നടത്തി. പ്രവാസികളുടെ കുടുംബങ്ങളുടെ വോട്ടുറപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ2013ലെ പ്രവാസി സെന്‍സസ് പ്രകാരം 16.25ലക്ഷം മലയാളികള്‍ പ്രവാസികളായുണ്ട് ഇതില്‍ 88ശതമാനവും ഗള്‍ഫിലാണ് മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പ്രവാസികളുളളത്.

Leave a Reply

Your email address will not be published. Required fields are marked *