നിലമ്പൂര്‍: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് രജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. മോഡി അധികസമയവും വിദേശരാജ്യങ്ങളിലായതിനാല്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ല. വിദ്യാഭ്യാസ, ആര്യോഗ്യ, മാനവവികസന മേഖലകളിലെല്ലാം രാജ്യത്ത് ഒന്നാമതാണ് കേരളം. പ്രധാനമന്ത്രി മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന ഘടകം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഗുലാം നബി ആവസ്യപ്പെട്ടു..
നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായി സ്ത്രീധനരഹിത ഗ്രാമം, എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസം, വിശപ്പുരഹിത നഗരം തുടങ്ങിയ മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ ആര്യാടന് ഷൗക്കത്ത് ഭാവനാസമ്പന്നനായ വികസനകാഴ്ചപ്പാടുള്ള സ്ഥാനാര്‍ത്ഥിയാണ്. നിലമ്പൂരിന്റെ വികസനത്തുടര്‍ച്ചക്ക് ആര്യാടന് ഷൗക്കത്തിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. യു.ഡി.വൈ.എഫ് ബൈക്ക് റാലിയുടെ ഫഌഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ഇസ്മയില്‍ മൂത്തേടം ആധ്യക്ഷം വഹിച്ചു. മന്ത്രി ആര്യാടന് മുഹമ്മദ്, എം.ഐ ഷാനവാസ് എം.പി, കെ.പി.സി.സി സെക്രട്ടറിമാരായ സജീവ് ജോസഫ്, വി.എ കരീം, വി.വി പ്രകാശ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്റഫലി, എന്‍.എ കരീം, എ.ഗോപിനാഥ്, നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, ആര്യാടന് ഷൗക്കത്ത് പ്രസംഗിച്ചു.
