കാശ്മീരില്‍ ഏറ്റുമുട്ടല്‍, 5 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍:ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. കാശ്‌മീരിലെ മഞ്ഞ്‌വീഴ്‌ചയുടെ സാഹചര്യം മുതലെടുത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൈനികര്‍ മരിച്ചത്. ഏപ്രില്‍ ഒന്നിന് നിയന്ത്രണ രേഖയ്ക്ക് സമീപം കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് കരസേന പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു.

തെരച്ചിലില്‍ ഭീകരരുടെ അഞ്ച് ബാഗുകള്‍ കണ്ടെത്തിയതോടെ സൈന്യം നിരീക്ഷണം ശക്തമാക്കി. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായെങ്കിലും ശനിയാഴ്‌ച മുതല്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. പാരാ സ്പെഷ്യല്‍ ഫോഴ്‌സിന്റെ സഹായവും തേടി. ഭീകരര്‍ തമ്ബടിച്ചിരിക്കുന്ന പ്രദേശം ഞായറാഴ്‌ച സൈന്യം തിരിച്ചറിഞ്ഞു. ഇതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *