വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനത്തിെന്റ അതിതീവ്ര ഘട്ടം അവസാനിച്ചുവെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കോവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും എന്നാല്‍ രാജ്യം തീവ്രഘട്ടം പിന്നിട്ടിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു.
മരണസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍. ഈ കുറവ് നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ഗവര്‍ണര്‍മാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. കോവിഡ് ആഘാതത്തില്‍ നിന്നും രാജ്യം ഉടന്‍ കരകയറുമെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു
ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യണമായി പാലിക്കണമെന്നും കോവിഡ് കാലത്തും ഭക്ഷ്യവിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
യു.എസില്‍ ഇതുവരെ 644,089 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 28,529 പേര്‍ മരിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണവും ഉണ്ടായ രാജ്യമാണ് അമേരിക്ക. രാജ്യത്ത് 48,708 പേര്‍ രോഗമുക്തി നേടി.
