അവരെ ഇനി തെരുവില്‍ കാണില്ല; അഭയകേന്ദ്രങ്ങളില്‍ സന്തോഷ പൂത്തിരി

കോ​ഴി​ക്കോ​ട്​: ​കോ​വി​ഡ്​ കാ​ല​ത്ത്​ തെ​രു​വി​ല്‍​നി​ന്ന്​ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​വ​ര്‍​ക്ക്​ ഇ​ത്ത​വ​ണ സ​ന്തോ​ഷ​​പൂ​ത്തി​രി ക​ത്തി​യ വി​ഷു. തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍, വ​യോ​ധി​ക​ര്‍, അ​ന്ത​ര്‍​സം​സ്​​ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി 657 പേ​രെ ജി​ല്ല ക​ല​ക്​​ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു​വി​​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ഗ​ര​ത്തി​ലെ എ​ട്ടി​ട​ങ്ങ​ളി​ലാ​യി പാ​ര്‍​പ്പി​ച്ച​ത്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​​െന്‍റ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ക​ര്‍​പ്പ​ന്‍ വി​ഷു​ദി​ന​ത്തി​േ​ല​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഈ ​അ​ന്തേ​വാ​സി​ക​ള്‍ ക​ണി​ക​ണ്ടു​ണ​ര്‍​ന്ന​ത്​.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു വി​ഷു​വെ​ന്ന്​ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലു​ള്ള​വ​ര്‍ ഒ​​റ്റ​ക്കെ​ട്ടാ​യി പ​റ​യു​ന്നു. ഈ​സ്​​റ്റ്​​ഹി​ല്ലി​ലെ യൂ​ത്ത് ഹോ​സ്​​റ്റ​ല്‍, പ്രീ​മെ​ട്രി​ക്, പോ​സ്​​റ്റ്​ മെ​ട്രി​ക് ഹോ​സ്​​റ്റ​ലു​ക​ള്‍, ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ കോ​ള​ജ് ഹോ​സ്​​റ്റ​ല്‍, ന​ഗ​ര​ത്തി​ലെ ബി.​ഇ.​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, മോ​ഡ​ല്‍ സ്കൂ​ള്‍ മാ​നാ​ഞ്ചി​റ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്ബ​സ് സ്​​കൂ​ള്‍, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വെ​സ്​​റ്റ്​​ഹി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ച മൂ​ന്നു​ മ​ണി​യോ​ടെ ക​ണി​യൊ​രു​ക്കി​യ​ത്​ ദ​യ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ട്ര​സ്​​റ്റി​ന്​ കീ​ഴി​ലു​ള്ള ‘ത​ണ​ല്‍’​പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നു. ഈ​സ്​​റ്റ്​​ഹി​ല്ലി​ലെ മൂ​ന്നു​ കേ​ന്ദ്ര​ങ്ങ​ളി​ലെ 322 അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക്​ സ​ഹാ​യ​മേ​കു​ന്ന​ത്​ ത​ണ​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി സു​ബൈ​ര്‍ മ​ണ​ലൊ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. എ​ല്ലാ​വ​ര്‍​ക്കും വി​ഷു​​ക്കോ​ടി​യും ന​ല്‍​കി. ഈ​സ്​​റ്റ്​​ഹി​ല്ലി​ല്‍ 13 വ​നി​ത​ക​ള്‍​ക്ക്​ വി​മ​ന്‍​സ്​ ഐ.​എം.​എ ആ​ണ്​ പു​തു​വ​സ്​​ത്രം സ​മ്മാ​നി​ച്ച​ത്.

​ജി​ല്ല ക​ല​ക്​​ട​ര്‍ സാം​ബ​ശി​വ റാ​വു, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, എ. ​പ്ര​ദീ​പ്​ കു​മാ​ര്‍ എം.​എ​ല്‍.​എ, സ​ബ്​ ക​ല​ക്​​ട​ര്‍ ജി. ​പ്രി​യ​ങ്ക, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ബീ​ന രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ഷു​ക്കൈ​നീ​ട്ട​വും ന​ല്‍​കി. മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍, സ്​​പൂ​ണ്‍ റൈ​സി​ങ്​ തു​ട​ങ്ങി​യ മ​ത്സ​ര​യി​ന​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കോ​വി​ഡ്​ ഭീ​തി​യും ലോ​ക്​​ഡൗ​ണും ക​ഴി​ഞ്ഞ ശേ​ഷം ഇ​വ​രെ തെ​രു​വി​ലേ​ക്ക്​ ത​ന്നെ തി​രി​ച്ചു​വി​ടി​ല്ലെ​ന്ന്​ ക​ല​ക്​​ട​ര്‍ സാം​ബ​ശി​വ റാ​വു പ​റ​ഞ്ഞു.

ആ​ധാ​റും മ​റ്റ്​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ക​ണ​ക്കെ​ടു​പ്പ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തേ തെ​രു​വി​ല്‍ താ​മ​സി​ച്ച്‌​ ഹോ​ട്ട​ലി​ല​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലു​ണ്ട്. ഇ​വ​ര്‍​ക്ക്​ താ​മ​സ​സൗ​ക​ര്യ​െ​മാ​രു​ക്കാ​ന്‍ ഹോ​ട്ട​ലു​ട​മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ശ്ര​മി​ക്കും. വീ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ന്‍ ക​ഴി​യു​ന്ന​വ​രെ വീ​ട്ടി​ലെ​ത്തി​ക്കും. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​ക​ഴി​ഞ്ഞി​രു​ന്ന അ​ടി​വാ​രം സ്വ​ദേ​ശി കു​ടും​ബ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​േ​പാ​യി​ട്ടു​ണ്ട്. ഇം​ഹാ​ന്‍​സി​​െന്‍റ സ​ഹാ​യ​ത്തോ​ടെ ‘ത​ണ​ല്‍’​മു​ഴു​വ​ന്‍ പേ​രെ​യും കൗ​ണ്‍​സ​ലി​ങ്​ ന​ട​ത്തി​യി​രു​ന്നു. അ​ല്‍​ഹി​ന്ദ്​ ഗ്രൂ​പ്പാ​യി​രു​ന്നു ഭ​ക്ഷ​ണം ന​ല്‍​കി​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്​​ച മു​ത​ല്‍ മ​ല​ബാ​ര്‍ ​​​ഗ്രൂ​പ്പാ​ണ്​ ഭ​ക്ഷ​ണം ​വി​ള​മ്ബു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്ബ​സ് സ്​​കൂ​ളി​ല്‍ സി.​എ​ച്ച്‌​ സ​െന്‍റ​റാ​ണ്​ സ​ഹാ​യ​ം ന​ല്‍​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *