കോവിഡ് 19; സൗദി അറേബ്യയില്‍ ലേബര്‍ ക്യാമ്ബുകളില്‍ പരിശോധന കര്‍ശനമാക്കി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്ബുകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. എല്ലാ ലേബര്‍ ക്യാമ്ബുകളിലും മന്ത്രാലയം പുതിയ നിബന്ധനകള്‍ നടപ്പിലാക്കി തുടങ്ങി.

ദിവസേന തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ക്യാമ്ബുകളില്‍ സംവിധാനമേര്‍പ്പെടുത്തി. ക്യാമ്ബുകളില്‍ ആവശ്യമായ രോഗ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്താനും അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥല പരിമിതി നേരിടുന്ന ലേബര്‍ ക്യാമ്ബുകളിലെ 80 ശതമാനം വരെയുള്ള ആളുകളെ മാറ്റിപാര്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം ക്വറന്റൈന്‍ സെന്ററുകളിലേക്കും മാറ്റി പാര്‍പ്പിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *