രാജ്യത്തെ ഗ്രീന്‍ സോണുകളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണം:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:രാജ്യത്തെ ഗ്രീന്‍ സോണുകളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിലൂടെ കൊറോണ വൈറസ് വ്യാപനം തത്കാലികമായി തടയാന്‍ മാത്രമെ കഴിയൂ.അടുത്ത ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ ഹോട്ട്‌സ്പോട്ടുകളില്‍ മാത്രമായി ചുരുക്കുന്നതിനെപ്പറ്റി ചിന്തിക്കണം.ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ക്ക് വരുമാനം ലഭിക്കാന്‍ ഉതകുംവിധം സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി അവ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലില്ലായ്മ വീണ്ടും വര്‍ധിക്കാനിടയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *