കൊവിഡില്ലാത്തിടത്ത് മദ്യ വില്‍പ്പന തുടങ്ങണമെന്ന് മദ്യ നിര്‍മ്മാതാക്കള്‍, ഓണ്‍ലൈന്‍ വില്‍പ്പനയും അനുവദിക്കണം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ മദ്യ വില്‍പ്പന പുനരാരംഭിക്കണമെന്നമെന്ന് മദ്യ നിര്‍മാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ആള്‍ക്കഹോളിക് ബിവറേജ് കമ്ബനീസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുമതി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. അടച്ചിടലിനെ തുടര്‍ന്ന് കമ്ബനികള്‍ വലിയ സാമ്ബത്തിക നഷ്ടവും തൊഴില്‍ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ് സംഘടന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയത്.

രാജ്യ വ്യാപകമായ അടച്ചിടലിനെ തുടര്‍ന്ന് 20,000 കോടിയുടെ വരുമാന നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് മദ്യ വില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ അനുമതി നല്‍കണമെന്നും ഓണ്‍ലൈന്‍ ആയുള്ള മദ്യ വില്‍പ്പന അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഭാവിയിലും സാമൂഹിക അകലം പാലിച്ച്‌ മദ്യ വില്‍പ്പന സാദ്ധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ മദ്യ വില്‍പ്പനാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. മദ്യ നിര്‍മാണം, സംഭരണം, വിതരണം എന്നിവയുടെ മേല്‍നോട്ടത്തിന് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *