കന്യാസ്ത്രീ കിണറ്റില്‍ വീണുമരിച്ചസംഭവം ; കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. മഠത്തില്‍ ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിനി ആണ് കഴിഞ്ഞ ദിവസം കിണറില്‍ വീണ് മരിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *