തിരുവനന്തപുരം: മദ്യവിതരണത്തിനായി ബീവറേജസ് കോര്പറേഷന് തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്പിന്റെ പേര് ബെവ് ക്യൂ. ആപ്പിന് ഔദ്യോഗിക അനുമതി ലഭിച്ചാല്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് പ്ലേ സ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യാനായി ഗൂഗിളിന് നല്‍കിയിരിക്കുകയാണ്. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ആപ്പ് ആപ് സ്റ്റോറില്‍ നിന്നാണു ഡൗണ്‍ലോഡ് ചെയ്യേണ്ടത്. എല്ലാ പ്ലാറ്റ്ഫോമിലും ആപ്പ് ലഭ്യമാക്കുമെന്നു ബവ്കോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമായി ആപ്പിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച മദ്യശാലകള്‍ തുറക്കാനായെക്കും എന്നാണ് എക്സൈസ് വകുപ്പ് കരുതുന്നുത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചത്. ജിപിഎസ് സംവിധാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബവ്കോ, കണ്‍സ്യൂര്‍ഫെഡ്, ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്പ് നല്‍കുന്നത്.
ആപ്പ് വഴി റജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ഒരാള്‍ക്കു പരമാവധി മൂന്ന് ലീറ്റര്‍ വരെ മദ്യമാണു ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്കു മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്നു മദ്യപിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാഴ്സലായി വാങ്ങാം. ഇങ്ങനെയാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം.
