പിണറായി വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുവരുന്ന ക്യാപ്റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിക്ക് എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ ബോംബിനെ ഭയമില്ല, പിന്നെയെങ്ങിനെയാണ് പ്രതിപക്ഷത്തിന്റെ നുണബോംബുകളെ ഭയക്കുക എന്നും അദ്ദേഹം ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാണിച്ച് അവധിയില്‍ പ്രവേശിച്ചതാണ് കോടിയേരി. മകനെതിരായ കേസിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി തല്കാലത്തേക്ക് മാറ്റിയതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കോടിയേരിയെ മാറ്റിയപ്പോള്‍ എ.വിജയരാഘവനാണ് ചുമതല നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി മുഖമായി വിജയരാഘവന് സജീവമല്ല.
