അസമിലെ വോട്ടിങ്​ യ​ന്ത്രം അട്ടിമറി ; അടിയന്തര നടപടിയെടുക്കണമെന്ന് ​ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ നിന്ന്​ വോട്ടു യന്ത്രം പിടികൂടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. രണ്ടാംഘട്ട നിയമസഭ വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാത്രിയാണ്​ പാതാര്‍കണ്ടി ബി.ജെ.പി എം.എല്‍.എയും സ്​ഥാനാര്‍ഥിയുമായ കൃഷ്​ണേന്ദു പാലിന്‍റെ കാറില്‍നിന്ന്​ ഇ.വി.എം മെഷീന്‍ പിടികൂടിയത്​. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ വോട്ടിങ് മെഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. സംഭവത്തില്‍ ​തെരഞ്ഞെടുപ്പ്​ കമീഷന്‍ അടിയന്തര അന്വേഷണം നടത്തണമെന്നും ഇ.വി.എം ഉപയോഗത്തെക്കുറിച്ച്‌​ പരിശോധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *