സി.പി.എമ്മില്‍ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റന്‍ നടുക്കടലിലാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂരിലെ പ്രചരണ പരിപാടിയില്‍ ഇവന്റ് മാനേജ്മെന്റ് കമ്ബനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റന്‍ എന്ന് വിളിച്ചത്. അവര്‍ യോഗവും കഴിഞ്ഞ് കൂലിയും വാങ്ങി പോയി. ജനാധിപത്യ സ്വഭാവമില്ലാത്ത ബിംബവത്കരണമാണ് സി.പി.എമ്മില്‍ നടക്കുന്നത്. ക്യാപ്റ്റന്‍ നടുക്കടലിലാണ് -മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ലെന്ന് കോടിയേരി പറഞ്ഞതാണ്. ഇത് തന്നെയാണ് പി. ജയരാജനും പറഞ്ഞത്. പിണറായി വിജയന് പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മില്‍ പിണറായിക്കെതിരെ വന്‍ പടയൊരുക്കം നടക്കുകയാണ്. നല്ല കമ്യൂണിസ്റ്റുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ നിശ്ശബ്ദമായി പ്രതികരിക്കും. ആ പ്രതികരണമാണ് പി. ജയരാജനിലൂടെയെല്ലാം കാണുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
