ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പഞ്ചാബില്‍ ജലന്ദറിലാണ് ദാരുണ സംഭവം.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സാമ്ബത്തികമായി പിന്നോക്കം നില്ക്കുന്ന ദലിത് കുടുംബത്തിലെയാണ് പെണ്‍കുട്ടി. കേസിലെ മുഖ്യ പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
മാര്‍ച്ച് 15ന് പെണ്‍കുട്ടിയെ വിളിച്ച സന്ദീപ് 16ന് രാവിലെ ഹരിയാന സിര്‍സ ജില്ലയിലെ മന്ഡി ദാബ്വാലിയിലെ ബസ് സ്റ്റാന്‍ഡിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ജലന്ദറിലെത്തിയശേഷം വിവാഹം കഴിക്കാമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു .
തുടര്‍ന്ന് മാര്‍ച്ച് 16ന് രാവിലെ ആറുമണിയോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. പഞ്ചാബിലെ കിലാന്‍ വാലിയെത്തിയ പെണ്‍കുട്ടിയെ സന്ദീപ് ജലന്ദറിലെത്തിക്കുകയായിരുന്നു. അവിടെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു.
മുറിയില്‍ സന്ദീപിന്റെ സുഹൃത്തുക്കളായ രാഹുല്‍, സയ്ന്യ, രന്‍ജീത്, ലമ്ബു, ബില്ല, സന്തോഷ്, തിരിച്ചറിയാത്ത ഒരാളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ അവിടെവെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം മാര്‍ച്ച് 20ന് രാവിലെ 10 മണിയോടെ പെണ്‍കുട്ടിയെ വീടിന്റെ മുമ്ബില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി .
