കോവിഡ് നിയന്ത്രണം കാര്യമായി ബാധിച്ചത് സ്വകാര്യ ബസ് ഉടമകളെ. ദീര്‍ഘദൂര ബസുകള്‍ക്കുപുറമെ ചില റൂട്ടുകളില്‍ ലോക്കല്‍ സര്‍വിസുകള്‍ ഉണ്ടായെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു.
ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസുകളിലെ ജീവനക്കാര്‍ പൊരിവെയിലത്തും യാത്രക്കാരെയും കാത്ത് മണിക്കൂറുകളോളം അക്ഷമരായി നില്ക്കുന്നുണ്ടായിരുന്നു. ഇന്ധനത്തിനുള്ള ചെലവുപോലും ഓടിയതില്നിന്ന് ലഭിച്ചില്ലെന്നാണ് സ്വകാര്യ ബസുടമകളില്‍ ചിലരുടെ അനുഭവം.
ഈ സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ സ്വകാര്യ ബസ് സര്‍വിസ് നാമമാത്രമാകും. കുറഞ്ഞ യാത്രക്കാരുമായി നഷ്ടം സഹിച്ച് സര്‍വിസ് നടത്താനാവില്ലെന്നാണ് ബസ് ഉടമകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. കണ്ണൂര്‍, വടകര, പാനൂര്‍, കൂത്തുപറമ്ബ്, കൊട്ടിയൂര്‍, ഇരിട്ടി, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് ചൊവ്വാഴ്ച സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയത്.
കെ.എസ്.ആര്.ടി.സി ബസുകളും ഒറ്റപ്പെട്ട സര്‍വിസ് നടത്തിയെങ്കിലും അതിലും യാത്രക്കാര്‍ കുറവായിരുന്നു. സര്‍വിസ് നടത്താന്‍ അനുമതിയില്ലെന്നുപറഞ്ഞ് കൊടുവള്ളിയില്‍ സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞതായും ആക്ഷേപമുണ്ട്.
