പാര്‍ട്ടിയെ ഗ്രുപ്പുകള്‍ തകര്‍ത്തെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയ ഗാന്ധയെ അറിയിച്ചു. കാലുവാരല്‍ ഭയന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്നും അറിയിച്ചു.
കൂടാതെ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്നും അറിയിച്ചു ഇത് അറിയിച്ചുകൊണ്ടുള്ള കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് രാരാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
