തിരുവനന്തപുരം: വായ്പയുടെ പലിശ മുതലില്‍ ചേര്‍ത്ത് വായ്പ പുതുക്കുന്ന പ്രവണത കര്‍ശനമായി തടയുമെന്ന് സഹകരണ മന്ത്രി വി.എന്‍.
വാസവന്. ഓഡിറ്റില്‍ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ഡിവിഡന്റും സ്വന്തമാക്കുന്നു. ഓഡിറ്റിലടക്കം ഇതു കണ്ടെത്തി തടയാനാണ് നിര്‍ദേശം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ കേന്ദ്ര നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയായതിനാല്‍ സംസ്ഥാന സഹകരണവകുപ്പിന് നിയന്ത്രിക്കാനാവില്ല. പരാതികള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
