പ്രതിപക്ഷനേതാവിനെതിരെ ജയലളിതയുടെ രൂക്ഷവിമര്‍ശം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ കുമാരി ജയലളിത പ്രതിപക്ഷ പാര്‍ട്ടി ഡി എം ഡി കെ നേതാവ് വിജയകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.”വിജയകാന്ത് തന്റെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപകീര്‍ത്തി പെടുത്താന്‍ ശ്രമിക്കുകയാണ് തന്റെ അനുയായികള്‍ അത് വിശ്വസിക്കരുതെന്നു ജയ ആവിശ്യപെട്ടു.” തന്റെ പാര്‍ട്ടി അണികള്‍ തന്നില്‍ നിന്നകന്നുപോവില്ലെന്നും വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയകാന്ത് പാഠം പഠിക്കുമെന്നും ജയ കൂ്ട്ടിചേര്‍ത്തു.

ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കലഹം ഇരു പാര്‍ട്ടി നേതാക്കളേയും പ്രകോപിതരാക്കിയത്. തഞ്ചാവൂരിലുണ്ടായ കലഹം സംസ്ഥാനവ്യപകമായി വിവാദമായതിനെ തുടര്‍ന്നാണ് ജയ പ്രസ്താവനയിലൂടെ വിജയകാന്തിനെ വിമര്‍ശിച്ചത്.

തഞ്ചാവൂരില്‍ വിജയകാന്ത് സംമ്പന്ധിച്ച പരിപാടിയില്‍ എ ഐ എ ഡി എം കെ പ്രവര്ത്തകര്‍ ഫളക്‌സ് തകര്‍ത്തതായിരുന്നു ഇരുകൂട്ടര്‍ക്കുമിടയില്‍ കലഹമുണ്ടകാനിടയായത്. എന്നാല്‍ അതിനിടയില്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകരാണെന്ന് വിജയകാന്ത് തെറ്റിദ്ധധരിക്കുകയായിരുന്നുവെന്നും ജയ വിശദ്ധീകരിച്ചു. ജയയുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വിജയകാന്തിനെതിരെ വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. വിജയാകാന്തിന്റെ കോലം കത്തിച്ച സംഭവങ്ങളും പലയിടങ്ങളിലും അരങ്ങേറി. സംസ്ഥാന നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് നിടക്കാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *