സഖാവിന് വേദനയോടെ വിട…..

മരണത്തെ അതിജയിക്കണമെന്നല്ല. സഖാവിന്റെ വിയോഗം മുലം ഇന്ത്യക്ക് കമ്മ്യുണിസറ്റ് തറവാട്ടില്‍ നിന്നും ലഭിച്ച സത്യസന്ധവും ആത്മര്‍ത്ഥയുമുളള ഒരു നേതാവിനെ നഷ്ടപെട്ടുവെന്ന ഓര്‍മ്മയെ ജീവിക്കാന്‍ വിടാനാവുന്നില്ല. അതാണ് സത്യം.

വലിയ യാത്രയായിരുന്നു അദ്ധേഹത്തിന്റേത്. തൊഴിലാളി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴി നമ്മുടെ രാജ്യത്തെ തൊഴിലാളിയനുഭവങ്ങളുടെ ചരിത്രരേഖയും വേദനപര്‍വ്വവും ഓര്‍മ്മയുളള അപൂര്‍വ്വം പേരില്‍ ഒരാള്‍. സ്വതന്ത്രസമരാനുഭവങ്ങള്‍ ബോധപൂര്‍വ്വം ഓര്‍ക്കുന്ന നേതാവ്. ഇന്ത്യന്‍ ദേശീയസ്വാതന്ത്രത്തില്‍ പശ്ചിമ ബംഗാളിന് സ്ഥാനമുണ്ടായിരുന്ന കാലം അവിടെ ജനിക്കുകയും പിന്നീട് മഹരാഷ്ട ഉപദേശീയതയ്ക്ക് രാഷ്ടീയ ശാക്തീകരണം നടക്കുമ്പോള്‍ അവിടെ കര്‍മ്മമണ്ഡലത്തില്‍ സജീവമാവുകയും ചെയ്ത അപൂര്‍വ്വം നേതാക്കാളില്‍ ഒരാള്‍.
എല്ലാതരം ചങ്ങലയും പൊട്ടിച്ച് മനുഷ്യന്‍ മോചിക്കപെടണമെന്ന് ശരിക്കും ബോദ്ധ്യമുണ്ടായിരുന്ന ഇന്ത്യന്‍ കമ്മ്യുണിസറ്റ്. ഇടതുപക്ഷത്തിന്റെ സ്വാഭാവിക ദിശതെറ്റലുകള്‍ കാണുമ്പോള്‍ ധീരതയോടെ അതിന് തിരുത്ത് നിര്‍ദ്ദേശിക്കുന്ന മൂത്ത കാരണവര്‍. ഇങ്ങനെയൊക്കെ സത്യമായിട്ടും വിശേഷിപ്പിക്കാവുന്ന വലിയ ഒരു കാലഘട്ടമാണ് അല്ല, ഇന്ത്യന്‍ കമ്മ്യുണിസത്തിന്റെ ഒരു വസന്തമാണ് 92 വര്‍ഷത്തെ സാമൂഹ്യ-രാഷ്ടീയ-സൈദ്ധാന്തിക ജീവിതത്തില്‍ നിന്നും വിട വാങ്ങിയത്.

സിപിഐയുടെ അമരത്ത് ദീര്‍ഘകാലമിരുന്ന ഈ നേതാവിന് അത്യപൂര്‍വ്വമായ ബന്ധമായിരുന്നു മറ്റു പാര്‍ട്ടിനേതാക്കളുമായുണ്ടായിരുന്നത്. അതൊന്നും സ്വകാര്യ ലാഭത്തിനോ നേട്ടത്തിനോ വിനിയോഗിച്ചില്ലെന്നതും പലരേയും ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങും അടല്‍ ബിഹാരി വാജ്‌പേയിയും ബര്‍ദ്ദാനുമായി നല്ല സൗഹൃദ്ദം പങ്കിട്ടവരായിരുന്നു. ഈ സൗഹാര്‍ദ്ദത്തില്‍ തന്റെ പാര്‍ട്ടിലൈന്‍ വളരെ വ്യക്തമായി അവതരിപ്പിച്ച് വിയോജിപ്പ് നിലനിര്‍ത്തികൊണ്ടായിരുന്നുവെന്നത് ശ്രദ്ധേയം.

പൊതുമിനിമം നയത്തില്‍ ഇടതു ഐക്യത്തോടുകൂടി  ഒന്നാം യു പി എ ഭരണകാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ക്ലാരിറ്റിയും  ആത്മാര്‍ത്തതയും കണ്ട്  പ്രധാനമന്ത്രിയടക്കം സ്തംഭിച്ചുപോയിരുന്നു. നേടാനുളളതിന്റെ തിളക്കം കണ്ട് കണ്ണ് മഞ്ഞളിച്ച് പോവാത്ത ഇടതുനേതൃത്വത്തെ ഒടുവില്‍ സ്വകാര്യചടങ്ങില്‍ മന്‍മോഹന്‍ സിംഗ് വാഴ്ത്തിയെത്രെ.

ഒന്നാം യു പി എ ക്കുളള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചപ്പോള്‍ ബര്‍ദ്ദാനടക്കമുളള നേതാക്കളെ സ്വകാര്യമായി നിരവധി നേതാക്കളും മാധ്യമപ്രവര്‍ത്തകരും  അംഗീകരിച്ചിരുന്നു. തികഞ്ഞ മൂല്യബോധമുളള നേതാക്കളാണ് ഇന്ത്യന്‍ ഇടുപക്ഷത്തെ നയിക്കുന്നതെന്ന് ശത്രുക്കള്‍ പോലും പറയുന്ന സാഹചര്യം ഉണ്ടാക്കിയതില്‍ മുതിര്‍ന്ന നേതാവായിരുന്ന സഖാവ് ബര്‍ദ്ദാനും തികഞ്ഞ പങ്കുണ്ടായിരുന്നു. സ്വയം ചിതലരിച്ച പാര്‍ട്ടികളുടെ മൂരാച്ചികളായ നേതാക്കളെന്ന് പരിഹസിച്ചവരെ ഞെട്ടിച്ചത് ഇന്തോ-യു.എസ് ആണവകരാരിന്‍മേല്‍ ഇടതുനേതാക്കള്‍ക്കുണ്ടായിരുന്ന കടുത്ത നിലാപടുകളായിരുന്നു.

ബര്‍ദ്ദാനെപോലുളളവര്‍ നമ്മുടെ രാജ്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളും അതൊക്കയാണ്. മൂല്യബോധം, നിര്‍ണ്ണായകമായ നിലപാടുകള്‍, സത്യസന്ധത, ആത്മാര്‍ത്തത…….

ബര്‍ദ്ദാന്റെ വിയോഗം ഒരു ഓര്‍മ്മപെടുത്തലാണ്. അദ്ധേഹം ഉയര്‍ത്തിപിടിച്ച മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കില്ലെന്ന് ഇടതുപക്ഷ പ്രതിജ്ഞക്കുളള ആഹ്വാനവുമാണ്.

സഖാവിന് നൂറ് ചുകപ്പന്‍ അഭിവാദ്യങ്ങള്‍…
ലാല്‍ സലാം.

്്

Leave a Reply

Your email address will not be published. Required fields are marked *