പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷികം 6 മുതല്‍ പത്ത്‌വരെ

മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51 -ാം സനദ്ദാന സമ്മേളന പരിപാടികള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 6 മുതല്‍ 10 വരെയുളള ദിവസങ്ങൡലാണ് സമ്മേളനം നടക്കുക.ജാമിഅഃ നൂരിയ്യയുടെ സമന്വയ വിദ്യാഭ്യാസ സംരഭമായ ജാമിഅഃ ജൂനിയര്‍ കോളേജസ് കോഡിനേഷന്റെ ആറു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം വിളംബരം ചെയ്തു കൊണ്ടുളള ഗ്രാന്റ് സല്യൂട്ട്, സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നുമായുളള നാലായിരത്തിലേറെ മജാലിസുന്നൂര്‍ സെഷനുകളുടെ വാര്‍ഷിക സംഗമം തുടങ്ങിയവയാണ് സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയ സെഷനുകള്‍. രാവിലെ 10 ന് പുര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. ആറിന് വൈകുന്നേരം 3.30 ന്  നടക്കുന്ന സിയാറത്തിന് എ പി മുഹമ്മദ് മുസ്ലീയാര്‍ നേതൃത്വം നല്‍കും.  നാല് മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്ദ്യോഗിക തുടക്കമാകും. തുടര്‍ന്ന നടക്കുന്ന പൊതു സമ്മേളനം ആസ്സാം വ്യവസായ മന്ത്രി സിദ്ദീഖ് അഹമ്മദ്  ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. 10 ന് വൈകുന്നേരം ആറിന് നടക്കുന്ന സനദ്ദാന സമ്മേളനം സി കോയകുട്ടി ഡോഃ അബ്ദുള്ള സഈദ് അല്‍ ഹാരിബ് ദുബൈ ഉദ്ഘാടനം ചെയ്യും.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പൊഫ ഃ കെ ആലിക്കുട്ടി മുസ്ലീയാര്‍, ഹാജി കെ മമ്മദ് ഫൈസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *