മറ്റുള്ളവരെ നന്നാക്കാന്‍ ലീഗിനാകില്ലെന്ന് കുഞ്ഞാലികുട്ടി

മലപ്പുറം: കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളിലൊന്നും മുസ്്‌ലിം ലീഗില്ലെന്നും മറ്റുള്ളവരെ നന്നാക്കാന്‍ ലീഗിനാകില്ലെന്നും പി.കെ.കുഞ്ഞാലികുട്ടി. കേരള യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ വെളിപ്പെടുത്തലുകാരെ ഇറക്കി തകര്‍ക്കാന്‍ നോക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊണ്ടുവന്ന് യു.ഡി.എഫിനെ ഇല്ലാതാക്കാമെന്ന മോഹം നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് ദിവസം മുമ്പ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്ന് ജനം ഓര്‍ക്കുന്നതേയില്ല. ആരോപണം ഉന്നയിക്കുന്ന ആളുകളെ സ്വഭാവശുദ്ധി ജനങ്ങള്‍ നോക്കും.

chitharam copy

ബാര്‍ കേസില്‍ മാണി കുറ്റക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല. മണ്ഡലങ്ങളില്‍ കേരളയാത്രയുമായി ചെല്ലുമ്പോള്‍ ആരും വെളിപ്പെടുത്തലുകളിലെ നിജസ്ഥിതിയല്ല ചോദിക്കുന്നത്. വികസനമാണ് ജനങ്ങളുടെ ചര്‍ച്ചാ വിഷയം. വികസനം തുടരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.എം.ഷാജി,അബ്്ദുസമദ് സമദാനി.പി.ഉബൈദുള്ള,ഡി.സി.സി.പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി,മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.അബ്്ദുള്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍,ഡോ.എം.കെ.മുനീര്‍,പി.വി.അബ്്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *