ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ പ്രതികളെ ഒഴിവാക്കിയതിനെതിരെ വി.എം സുധീരന് നല്കിയ ഹരജി പരിഗണിക്കരുതെന്ന് പിണറായി വിജയന് സുപ്രീംകോടതി. സി.ബി.െഎയുടെ അപ്പീലില്‍ മാത്രമേ വാദം കേള്‍ക്കാവൂയെന്നും പിണറായിയുടെ അഭിഭാഷകന് ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു.
ഹൈകോടതി വിധിക്കെതിരെ കസ്തൂരി രംഗ അയ്യര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നല്കിയ അപ്പീലില്‍ മറുപടി നല്കാന് സി.ബി.ഐക്ക് കോടതി എട്ട് ആഴ്ചത്തെ സമയം അനുവദിച്ചു. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു കോടതി നിരീക്ഷിച്ചു. എട്ട് ആഴ്ചക്ക് ശേഷം ജസ്റ്റിസ് എന്‍. വി രമണ ആദ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.
കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെ മൂന്ന് പ്രതികളെ ഹൈകോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
