ദുബൈ: പാക്കിസ്ഥാനി കൊലയാളി ദുബൈയില്‍ അറസ്റ്റിലായി. ജനുവരി 27ന് കോഹത്തില്‍ അസ്മ റാണിയെന്ന യുവതിയെ വെടിവെച്ചുകൊന്ന് യുഎ ഇയിലേയ്ക്ക് കാടന്ന മുജാഹിദ് അഫ്രീദിയാണ് അറസ്റ്റിലായത്. തിരിച്ചറിയാതിരിക്കാനായി അഫ്രീദി മൊട്ടയടിച്ച് മീശയും താടിയും വടിച്ചിരുന്നു. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറത്തുവിട്ടിരുന്നു. മറ്റൊരു കൊലക്കേസിലും ഇയാള്‍ പ്രതിയാണെന്ന് ദുബൈ പോലീസ് പറയുന്നു.
അബോട്ടാബാദില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അസ്മ റാണി. അവധിക്കാലത്ത് തന്റെ ജന്മനാടായ കോഹത്തില്‍ എത്തിയപ്പോഴായിരുന്നു അഫ്രീദിയുടെ ആക്രമണം. അഫ്രീദിയുടെ വിവാഹാലോചന നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
വെടിയേറ്റ ശേഷം തന്നെ വെടിവെച്ചത് അഫ്രീദിയാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ അസ്മ റെക്കോര്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്തുവന്നയുടനെ അഫ്രീദിയുടെ സഹോദരന് സാദിഖുല്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
