ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി നാളെ ലോക്സഭയില്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനും പാര്‍ട്ടി തീരുമാനിച്ചു.
എന്‍.ഡി.എയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ എം.പിമാരും എം.എല്‍.എമാരുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എന്‍.ഡി.എ വിടണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആന്ധപ്രദേശിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും ജെന സേന പാര്‍ട്ടിയേയും ഉപയോഗിച്ച് മോശം രാഷ്ട്രീയം കളിക്കുകയാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
