ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു. അന്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്.
കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത. കല്പറ്റയ്ക്ക് സമീപത്തുവച്ചാണ് കവിത ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
