ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നയതന്ത്ര പദ്ധതികളും പ്രഖ്യാപിക്കും. നരേന്ദ്ര േമാദി സര്‍ക്കാറിെന്റ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴികള്‍ രൂപീകരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സോണിയാ ഗാന്ധിയും സംസാരിക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത ആക്രമണം അഴിച്ചു വിടാനും 2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്ബാകെ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനുമുള്ള പദ്ധതിയും തയാറാക്കും.
കോണ്‍ഗ്രസിെന്റ മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കം കുറിച്ചു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യുവാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിപ്രായപ്രകടനത്തിന് കൂടുതല്‍ അവസരം നല്‍കുന്നതിന് പ്രത്യേക ശ്രദ്ധ നല്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷനില്‍ കേന്ദ്രീകരിച്ചുനില്‍ക്കുന്ന രീതി മാറും. പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. വര്‍ക്കിങ് കമ്മിറ്റിയിലേക്കുള്ള എല്ലാ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്ലീനറി അധികാരപ്പെടുത്തും.
ഒാരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യം നല്കി ആശയങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിെന്റ അധ്യക്ഷതയിലുള്ള രാഷ്ട്രീയ മാര്‍ഗരേഖാ സമിതി മുന്നോട്ടുവെക്കുന്ന പ്രമേയം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന സഖ്യകക്ഷി സമീപനങ്ങളിലേക്കുള്ള സൂചനയാകും. കാര്‍ഷികപ്രതിസന്ധി, സാമ്ബത്തികസ്ഥിതി, അഴിമതി, വനിതാക്ഷേമം, തൊഴില്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളില്‍ പ്രത്യേക രേഖകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇനിയേങ്ങാട്ടുള്ള മാസങ്ങളില്‍ പ്രാദേശിക തലത്തില്‍ പ്രചാരണം നടത്തുന്നതിനുള്ള മാര്‍ഗരേഖയാക്കി അതു മാറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. മോദിസര്ക്കാറിെന്റ പ്രവര്‍ത്തന വൈകല്യങ്ങള്‍ക്കെതിരായ പ്രമേയവും പ്ലീനറിയില്‍ ഉണ്ടാകും. മോദിസര്ക്കാറിെന്റ രാഷ്ട്രീയത്തിനുള്ള ബദല്‍ സമീപനവും രൂപപ്പെടുത്തും. 1500ഒാളം എ.െഎ.സി.സി പ്രതിനിധികളാണ് പ്ലീനറി സമ്മേളനത്തില്‍ പെങ്കടുക്കുന്നത്.
