തിരുവനനന്തപുരം: ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തിനെതിരായ കെ.സി.ബി.സിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുന്നതായി മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍. സഭയുടെ വെല്ലുവിളി ജനങ്ങള്‍ വിശ്വസിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും സമാന രീതിയിലുള്ള വെല്ലുവിളി നടത്തിയിരുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു.
മദ്യപിച്ചവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭക്ക് ധൈര്യമുണ്ടോയെന്ന് ആനത്തലവട്ടം ചോദിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉള്ളതിനേക്കാള്‍ മദ്യശാലകളുടെ എണ്ണം നിലവില്‍ കുറവാണ്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആനത്തലവട്ടം മാധ്യമങ്ങളോട് പറഞ്ഞു.
