പി.ഐ.ബി പ്രദര്‍ശനം ശ്രദ്ധേയം

വേങ്ങര- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് അമ്പതോളം കേന്ദ്രസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.കേന്ദ്ര പരസ്യ- ദൃശ്യ പ്രചാരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഫീല്‍ഡ് പബ്ലിസിറ്റി, നാളികേര വികസന ബോര്‍ഡ്, തപാല്‍ വകുപ്പ്, സില്‍ക്ക് ബോര്‍ഡ്, റബര്‍ ബോര്‍ഡ്, പൊതുമേഖലാ ബാങ്കുകള്‍, കുടുംബശ്രീ  തുടങ്ങിയവയുടെ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറുകളുടെ വിവിധ പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ട്രര്‍ എ.എം തോമസ് പറഞ്ഞു.
ജില്ലാ ഭരണകൂടം, വേങ്ങര ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍, ദൂരദര്‍ശന്‍, ആകാശവാണി, കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുളളത്. 11 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *