ഒപ്പം: മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് ഒപ്പം എന്ന പേരില്‍ എല്ലാ ജില്ലകളിലും ഫെബ്രുവരി 13 മുതല്‍ മന്ത്രിമാരുടെ പ്രത്യക വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളുമായുള്ള തുറന്ന സംവാദമാണ് ഒപ്പം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നടപ്പാക്കിയ സ്ഥലങ്ങളിലാണ് ഒപ്പം സംഘടിപ്പിക്കുക. ഓരോ പ്രദേശത്തും മാധ്യമ മേഖലയില്‍ നിന്നുള്ള ഒരാള്‍ മോഡറേറ്ററാകും അതത് വകുപ്പുകളില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രത്യകം സജ്ജമാക്കിയ എല്‍. ഇ. ഡി വാളില്‍ വീഡിയോ വാര്‍ത്താക്കുറിപ്പായി അവതരിപ്പിക്കും. നല്ല കേരളം നാളേയ്ക്കും എന്ന സന്ദേശമുയര്‍ത്തിപ്പിടിക്കുന്ന ഒപ്പം വാര്‍ത്താ സമ്മേളന പരമ്പര വയനാട് തൊണ്ടര്‍നാട് ആദിവാസി കോളനി പരിസരത്ത് മന്ത്രി പി. കെ ജയലക്ഷ്മിയുമായുള്ള സംവാദത്തോടെ ഫെബ്രുവരി 13 ന് രാവിലെ 11 ന് ആരംഭിക്കും. 14 ന് കണ്ണൂര്‍ വിമാനത്താവള പരിസരത്ത് രാവിലെ 11.30 ന് സംഘടിപ്പിക്കുന്ന ഒപ്പം വികസന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി കെ. സി. ജോസഫ് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *