നിലവില്‍ കാര്‍ഡില്ലാതിരുന്ന 75,000 കുടുംബങ്ങള്‍ക്ക് ജൂണില്‍ പുതിയ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി. തിലോത്തമന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം 18ന് കണ്ണൂര്‍ തലാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
മുഴുവന്‍ റേഷന്‍കടകളും നവീകരിക്കും. പെയിന്റ് ചെയ്ത് പുതിയ ബോര്‍ഡും എംബ്ലവും വയ്ക്കും. റേഷന്‍കട ഉടമയ്ക്കു യൂണിഫോം ഏര്‍പ്പെടുത്തും. സപ്ളൈകോ സാധനങ്ങള്‍കൂടി റേഷന്‍കടവഴി വിതരണംചെയ്യും. മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകളേയും റേഷന്‍ വാങ്ങാനായി എത്തിക്കുകയാണ് ലക്ഷ്യം. നിലവിലെ കാര്‍ഡില്‍നിന്ന് പിരിഞ്ഞ് പുതിയ കാര്‍ഡ് ലഭിക്കാനായി ജൂണ്‍ മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും.
റേഷന്‍ വിതരണ സമ്ബ്രദായം ഉറപ്പാക്കാന്‍ ഈ വര്‍ഷം സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. ഇതിലേക്കായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാപത്രം ഒപ്പിട്ടു. റേഷന്‍ മുന്‍ഗണനാപട്ടികയില്‍ അനധികൃതമായി കയറിക്കൂടിയ 1,68,567 പേരെ പട്ടികയില്‍നിന്ന് നീക്കി. അത്രയും അര്‍ഹരെ ഉള്‍പ്പെടുത്തി.സംസ്ഥാനത്ത് 14,374 റേഷന്‍കടകളിലും ഇ പോസ് മെഷീന് വച്ച് റേഷന്‍ വിതരണം ആരംഭിച്ചു.
ഇതിലേക്കായി 3.41 കോടി ഗുണഭോക്താക്കളൈയും ആധാര്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ചു. 39,385 പേര്‍ക്ക് ഇഷ്ടമുള്ള കടയില്‍നിന്നു വാങ്ങാന്‍ സൗകര്യം ഒരുക്കി. ഇ പോസ് മെഷീന് പ്രാവര്‍ത്തികമാക്കാനായി കേരളത്തിലെ 14,374 റേഷന്കടക്കാരേയും സഹായികളേയും 348 കേന്ദ്രങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നല്കി. വകുപ്പിലെ 1500 ഓളം ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയതായി മന്ത്രി പറഞ്ഞു.
