ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഫ്രാന്‍സ്; രണ്ട് പേര്‍ അറസ്റ്റില്‍

പാരിസ്: പാരീസില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി ഫ്രാന്‍സ് പൊലീസ് തകര്‍ത്തു. സംഭവത്തില്‍ ഈജിപ്റ്റ് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഗെറാഡ് കൊളമ്ബ് പറഞ്ഞു.

സ്‌ഫോടക വസ്തുക്കളോ റിസിന്‍ എന്ന വിഷവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതിയെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശമാണ് യുവാക്കളെ കണ്ടെത്താന്‍ കാരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.റിസിനെന്ന മാരകവിഷം കൊണ്ടാണ് ആക്രമിക്കാന്‍ ഉദ്ദേശിച്ചതെന്നാണ് യുവാക്കള്‍ പറഞ്ഞത്. വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അതിനിടെ ശനിയാഴ്ച പാരിസിലുണ്ടായ കത്തിയാക്രമണത്തില്‍ ഇരുപത്തിയൊമ്ബതുകാരന്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *