കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നഴ്സിങ് വിദ്യാര്‍ഥിനിക്കാണ് നിപ ബാധിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ 14 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. ഇതില്‍ 12 പേര് മരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പാലാഴി സ്വേദശി അഭിെന്റ നില ഗുരുതരമാണ്.
