ഇടത്പാര്‍ട്ടികള്‍ ദേശയപ്രക്ഷോപത്തിലേക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് ഇടത് നേതാക്കളുടെ യോഗത്തിന് ശേഷം സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കനയ്യക്കെതിരേ വ്യാജവീഡിയോ തയാറാക്കിയതിനെതിരേ നടപടിയെടുക്കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു. ഇടത് പാര്‍ട്ടികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുവാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കത്തെ ശക്തമായി നേരിടാനും ഇടത് നേതാക്കള്‍ യോഗത്തില്‍ തീരുമാനിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ഇടതു പാര്‍ട്ടിനേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ആര്‍ജെഡിയു, ജെഡിയു നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ കൂടുതല്‍ പാര്‍ട്ടികളെ ഉള്‍ക്കൊള്ളിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ഇതുകൂടാതെ പാര്‍ലമെന്റിലും ശക്തമായ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്്.

Leave a Reply

Your email address will not be published. Required fields are marked *