കാ​സ​ര്‍​ഗോ​ഡ് അ​ക്ര​മം തു​ട​രു​ന്നു; മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ക്ര​മം തു​ട​രു​ന്നു. മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. മം​ഗ​ളൂ​രു​വി​ല്‍ എ​സി ടെ​ക്‌​നീ​ഷ്യ​നാ​യ ക​ട​മ്ബാ​റി​ലെ ഗു​രു​പ്ര​സാ​ദ് (23), സു​ഹൃ​ത്തും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ കി​ര​ണ്‍ കു​മാ​ര്‍ (27), കു​മ്ബ​ള ഷി​റി​യ​യി​ലെ വ​സ​ന്ത​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്സം​ഭ​വം.

ക​ട​മ്ബാ​ര്‍ വി​ഷ്ണു മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​ണ് ഗു​രു​പ്ര​സാ​ദി​നും കി​ര​ണി​നും വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റം​ഗ സം​ഘ​മാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രെ​യും മം​ഗ​ളൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു പ്ര​സാ​ദി​ന് വ​യ​റി​ന് പി​റ​കു​വ​ശ​ത്തും കൈ​ക്കു​മാ​ണ് പ​രി​ക്ക്. കി​ര​ണി​ന്‍റെ കൈ​ക്കും കാ​ലി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കു​മ്ബ​ള ഷി​റി​യ സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് വ​സ​ന്ത​ന് കു​ത്തേ​റ്റ​ത്. ഷി​റി​യ സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ദി​വാ​ക​ര​ന്‍റെ മ​ക​ന്‍ ച​ര​ണ്‍ രാ​ജി​നെ ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വ​സ​ന്ത​ന് കു​ത്തേ​റ്റ​ത്. ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *