ശബരിമല പ്രക്ഷോഭം ബി.ജെ.പി കടുപ്പിക്കുന്നു: 18ന് സെക്രട്ടേറിയറ്റ് വളയും, മോദിയും കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമല പ്രക്ഷോഭം കടുപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. പണിപൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും പിന്നാലെ ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ജനുവരി 27ന് തൃശൂരില്‍ യുവമോര്‍ച്ചാ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെക്കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളെയും പ്രമുഖരെയും രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തുമെന്നാണ് വിവരം.

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്നുള്ള ആ‌ര്‍.എസ്. എസ്- സി.പി.എം സംഘര്‍ഷം കടുത്തതോടെ സംസ്ഥാനം വീണ്ടും കലാപാന്തരീക്ഷത്തിലേക്ക്. നേതാക്കന്മാരുടെയുള്‍പ്പെടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം വ്യാപകമായതോടെ സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രത പുലര്‍ത്താന്‍ ഡി.ജി.പി ലോകനാഥ് ബെഹ്റ പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ണൂരിലാണ് കൂടുതല്‍ സംഘര്‍ഷമുള്ളത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വി.കെ.വിശാഖിന് വെട്ടേറ്റു. പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയിലിന്റെ വീട് അടിച്ചുതകര്‍ത്തു. പരിയാരം ചെറുതാഴത്ത് ആര്‍.എസ്. എസ് കാര്യാലയത്തിന് തീയിട്ടു. ടി.വി.യും ഫര്‍ണിച്ചറുമുള്‍പ്പെടെയുള്ളതെല്ലാം തകര്‍ത്തു. ഇന്നലെ രാത്രി ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി , സി.പി.എം നേതാക്കളായ എ.എന്‍. ഷംസീര്‍ എം.എല്‍. എ , പി.ശശി , ആ‌ര്‍.എസ്. എസ് നേതാവ് ചന്ദ്രശേഖരന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.

കണ്ണൂരില്‍ 19 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ കൂടുതല്‍ പേരും ആര്‍. എസ്. എസ് പ്രവര്‍ത്തകരാണ്. കോഴിക്കാട് ജില്ലയിലെ പേരാമ്ബ്രയില്‍ സി.പി.എം പ്രവ‌ര്‍ത്തകര്‍ന കണ്ണിപ്പൊയില്‍ രാധാകൃഷ്ണന് വെട്ടേറ്രു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ മാത്രം 110 പേരെ അറസ്റ്ര് ചെയ്തു .76 കേസുകള്‍ രജിസ്റ്ര‌ര്‍ ചെയ്തു. 204 പേരെ കരുതല്‍ തടങ്കല്‍ പ്രകാരം കസ്റ്രഡിയിലെടുത്തു. നേതാക്കന്മാരുടെ വീടുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഹര്‍ത്താലിലുണ്ടായ അക്രമം അവസാനിക്കുന്നതിന് മുമ്ബാണ് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും അക്രമം തുടങ്ങിയത്.

നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം കടകള്‍ക്കു നേരെയും ആക്രമണം തുടങ്ങി. മലപ്പുറം ജില്ലയിലെ ചേളാരിയില്‍ ബി.ജെ.പി പ്രവര്‍ത്തനായ പുരുഷോത്തമന്റെ കട ആക്രമിച്ചു. തിരുവനന്തപുരത്തെ നെടുമങ്ങാട്, വലിയമല, പത്തനം തിട്ടയിലെ അടൂര്‍ , കൊടുമണ്‍ എന്നീ സ്റ്രേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നെടുമങ്ങാട് നഗരസഭാ സ്ഥിരംസമിതി ചെയര്‍മാനും സി.പി.എം. നേതാവുമായ പി. ഹരികേശന്‍ നായരുടെ വീട് ആക്രമിച്ചു.ആര്‍.എസ്.എസ്. നെടുമങ്ങാട് താലൂക്ക് കാര്യവാഹിന്റെ വീടിനുനേരെ ബോംബേറ് നടന്നു. . സി.പി.എം. ഖാദിബോര്‍ഡ് ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, ഡി.വൈ.എഫ്.ഐ. പഴകു​റ്റി മേഖലാപ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൊടുമണ്ണില്‍ സി.പി.എം ഏരിയാകമ്മി​റ്റി ഓഫീസ് ആക്രമിച്ചു.

സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നായി 204 പേരെ കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. പലയിടത്തും അറസ്റ്റ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *