ഫീനിക്സ് :യുഎസില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി ആണ്‍കുഞ്ഞിനു ജന്മം നല്കി. യുവതി ലൈംഗിക പീഡനത്തിനിരയായതും ഗര്‍ഭിണിയായതും തിരിച്ചറിഞ്ഞില്ല. പ്രസവവേദന പ്രകടിപ്പിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന് മനസിലായത്.
ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രത്തിലാണ് സംഭവം നടന്നത്.കഴിഞ്ഞ മാസം 29നായിരുന്നു യുവതി പ്രസവിച്ചത്. സംഭവത്തില്‍ ഫീനിക്സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മുറിയില്‍ പ്രവേശിക്കാറുള്ള പുരുഷ ജീവനക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോവുകയാണ്.
നിലവില്‍ വനിതാജീവനക്കാരുടെ സാന്നിധ്യത്തില്‍ മാത്രമെ പുരുഷ ജീവനക്കാര്‍ യുവതിയുടെ മുറിയില്‍ പ്രവേശിക്കാവു എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി ഒത്തുനോക്കാനാണ് തീരുമാനം.
യുവതി ഗര്‍ഭിണി ആയ വിവരം പരിചാരകര്‍ അവസാന നിമിഷം വരെ തിരിച്ചറിയാതെ പോയതില്‍ ആരോഗ്യകേന്ദ്രത്തിന് നേരെ വിമര്‍ശനമുയരുന്നുണ്ട്. ആരോഗ്യകേന്ദ്രത്തിന്റെ വീഴ്ച കാരണമാണ് കോമയിലായിരുന്നു യുവതി പീഡനത്തിരയാകാന് കാരണം.
