മലപ്പുറം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രായപരിധി വര്‍ധിപ്പിക്കുക എന്നത് നയപരമായതിനാല്‍ രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്നും, സര്‍വീസില്‍ ജോലി ചെയ്യാവുന്ന കാലാവധി നിശ്ചയിക്കപ്പെടേണ്ടതാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
സര്‍വീസില്‍ നിയമനം നേടാനുള്ള പ്രായപരിധി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, പ്രായം കൂടുംതോറും ജോലി ചെയ്യാനുള്ള കാര്യശേഷി കൂടുമെന്നും അദ്ധേഹം പറഞ്ഞു.സര്‍വീസില്‍ നിന്നും വിരമിച്ചാലും സമൂഹത്തെ പഠിപ്പിക്കുവാനും ,നേര്‍വഴിക്ക് നടത്തുവാനും അധ്യാപക സമൂഹത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി കെ. ബുഹാരി അധ്യക്ഷത വഹിച്ചു.
ജോര്‍ജ് രത്നം, എസ്. സതീഷ് കുമാര്‍, ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന നേതാക്കളായ വിജയകുമാര്‍ കുളക്കട, ജോസ് ഇന്നസെന്റ് , രാജു തോമസ്, എന്നിവരും ജില്ലാ നേതാക്കളും യാത്രയയപ്പിന് മറുപടി പറഞ്ഞു. എ.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.എസ്. ഭരത് രാജ് സ്വാഗതവും , ഷീജ മോഹന്‍ ദാസ് നന്ദിയും പറഞ്ഞു.
