തിരുവനന്തപുരം: 96-ാം വയസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ് വില്ലിന്റെ് അംബാസഡറായി ഇനി കാര്‍ത്യായനിയമ്മ അറിയപ്പെടും.
.കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്.
53 അംഗരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനുളള നടപടി പുരോഗമിക്കുകയാണ്.ഇതില്‍ കാര്‍ത്യായനിയമ്മയെയും ഉള്‍പ്പെടുത്തും.
സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് ആലപ്പുഴ മുട്ടം സ്വദേശിനി കാര്‍ത്യായനിയമ്മ. 96-ാം വയസിലായിരുന്നു ആരെയും അതിശയിപ്പിക്കുന്ന നേട്ടം കാര്‍ത്യാനിയമ്മ സ്വന്തമാക്കിയത്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് കാര്‍ത്യായനിയമ്മ. ഇതു വിജയിച്ചാല്‍ നാലാം ക്ലാസ് പരീക്ഷ എഴുതാം. കാര്‍ത്യായനിയമ്മ ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ചതിനെ തുടര്‍ന്ന് കമ്ബ്യൂട്ടര്‍ പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കാര്‍ത്യായനിയമ്മക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.
