മുംബൈ: മധ്യമുബൈയില് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ട്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാഹിം എല്‍ജെ റോഡിലെ വഴിയരികിലെ കുടിലില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പുലര്‍ച്ചെ മൂന്നോടെയാണ് അജ്ഞാതര്‍ തട്ടികൊണ്ടുപോയത്. രാവിലെ പെണ്‍കുട്ടിയെ കാണാതെ വന്നതോടെ അച്ഛന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
