67 വയസുകാരനെ വിവാഹം കഴിച്ച 24കാരിക്ക് ഭീഷണി; സംരക്ഷണം തേടി പെണ്‍കുട്ടി കോടതിയെ സമീപിച്ചു

67കാരനെ ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്ബതികള്‍ കോടതിയില്‍ സമീപിച്ചത്.

ഷംഷീര്‍ സിങ്ങ്(64) നവ്പ്രീത് കൗര്‍(24) എന്നിവരാണ് ദമ്ബതികള്‍. അതേസമയം ദമ്ബതിമാരുടെ ഹര്‍ജി പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചാബ് പോലീസിന് നിര്‍ദ്ദേം നല്‍കി.

ബാലിയാന്‍ ഗ്രാമത്തിലുള്ള ഷംഷീര്‍ ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ച്‌ ജനുവരിയിലാണ് നവ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഇരുവരും വിവാഹിതരായതോടെ നവ്പ്രീതിന്റെ ബന്ധുക്കളുമായി ശത്രുതയിലായി.തങ്ങളുടെ അനുവാദം കൂടാതെ പ്രായത്തില്‍ ഏറെ മുതിര്‍ന്ന ആളെ കല്ല്യാണം കഴിച്ചതിലുള്ള എതിര്‍പ്പാണ് ശത്രുതയ്ക്ക് വഴിവച്ചത്.

ഇതോടെ ബന്ധുക്കള്‍ ഭീഷണിയുമായി എത്തിയെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദമ്ബതിമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ദമ്ബതിമാര്‍ പ്രായപൂര്‍ത്തിയായവരാണെന്നും വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു. ദമ്ബതിമാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *