ഫോണിലൂടെ അ​ശ്ലീ​ല സംഭാഷണം ; ന​ട​ന്‍ വി​നാ​യ​കന് ജാമ്യം

ക​ല്‍​പ്പ​റ്റ: ഫോ​ണി​ല്‍ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ വി​നാ​യ​കന് ജാ​മ്യം അനുവദിച്ചു . ഇ​ന്നു രാ​വി​ലെയാണ് അ​ഭി​ഭാ​ഷ​ക​നും ജാ​മ്യ​ക്കാ​ര്‍​ക്കു​മൊ​പ്പം വിനായകന്‍ ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എത്തി ജാമ്യം എടുത്തത് ​. അ​ന്വേ​ഷ​ണ​സം​ഘം വി​നാ​യ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഏ​പ്രി​ല്‍ 18നു ​യു​വ​തി ക​ല്‍​പ്പ​റ്റ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . കോ​ട്ട​യം പാ​മ്ബാ​ടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വി​നാ​യ​ക​നെ​തി​രെ ക​ല്‍​പ്പ​റ്റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ന്ന​പ്പോ​ള്‍ യു​വ​തി വ​യ​നാ​ട്ടി​ലാ​യ​തി​നാ​ല്‍ പ​രാ​തി ക​ല്‍​പ്പ​റ്റ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *