കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുളിപ്പിള്ളില്‍ പ്രസാദ് (45) ആണ് മരിച്ചത്. അയല്‍ക്കാരനായ പോത്താനിക്കാട് സജീവന്റെ വീടിന്റെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിനരികില്‍ തകര്‍ന്ന നിലയില്‍ ഒരു എയര്‍ഗണ്‍ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണം ആണെന്ന് മാത്രമാണ് പൊലീസ് വിശദീകരണം.
