കോഴിക്കോട്: കോവിഡ് കാലത്ത് തെരുവില്‍നിന്ന് അഭയകേന്ദ്രങ്ങളിലെത്തിയവര്ക്ക് ഇത്തവണ സന്തോഷപൂത്തിരി കത്തിയ വിഷു. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍, വയോധികര്‍, അന്തര്‍സംസ്ഥാനതൊഴിലാളികള്‍ തുടങ്ങി 657 പേരെ ജില്ല കലക്ടര്‍ എസ്. സാംബശിവ റാവുവിെന്റ നേതൃത്വത്തിലാണ് നഗരത്തിലെ എട്ടിടങ്ങളിലായി പാര്‍പ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെയും സാമൂഹികനീതി വകുപ്പിെന്റയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ തകര്‍പ്പന്‍ വിഷുദിനത്തിേലക്കാണ് കഴിഞ്ഞ ദിവസം ഈ അന്തേവാസികള്‍ കണികണ്ടുണര്‍ന്നത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു വിഷുവെന്ന് അഭയകേന്ദ്രത്തിലുള്ളവര് ഒറ്റക്കെട്ടായി പറയുന്നു. ഈസ്റ്റ്ഹില്ലിലെ യൂത്ത് ഹോസ്റ്റല്‍, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഹോസ്റ്റല്‍, നഗരത്തിലെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മോഡല്‍ സ്കൂള്‍ മാനാഞ്ചിറ, മെഡിക്കല്‍ കോളജ് കാമ്ബസ് സ്കൂള്‍, പോളിടെക്നിക് കോളജ് വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ച മൂന്നു മണിയോടെ കണിയൊരുക്കിയത് ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ‘തണല്‍’പ്രവര്‍ത്തകരായിരുന്നു. ഈസ്റ്റ്ഹില്ലിലെ മൂന്നു കേന്ദ്രങ്ങളിലെ 322 അഭയാര്‍ഥികള്‍ക്ക് സഹായമേകുന്നത് തണല്‍ ജില്ല സെക്രട്ടറി സുബൈര്‍ മണലൊടിയുടെ നേതൃത്വത്തിലാണ്. എല്ലാവര്ക്കും വിഷുക്കോടിയും നല്കി. ഈസ്റ്റ്ഹില്ലില്‍ 13 വനിതകള്‍ക്ക് വിമന്‍സ് ഐ.എം.എ ആണ് പുതുവസ്ത്രം സമ്മാനിച്ചത്.
ജില്ല കലക്ടര്‍ സാംബശിവ റാവു, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, സബ് കലക്ടര്‍ ജി. പ്രിയങ്ക, നഗരസഭ കൗണ്‍സിലര്‍ ബീന രാജന് തുടങ്ങിയവര്‍ വിഷുക്കൈനീട്ടവും നല്കി. മ്യൂസിക്കല്‍ ചെയര്‍, സ്പൂണ്‍ റൈസിങ് തുടങ്ങിയ മത്സരയിനങ്ങളും സാമൂഹിക അകലം പാലിച്ച് സംഘടിപ്പിച്ചിരുന്നു. കോവിഡ് ഭീതിയും ലോക്ഡൗണും കഴിഞ്ഞ ശേഷം ഇവരെ തെരുവിലേക്ക് തന്നെ തിരിച്ചുവിടില്ലെന്ന് കലക്ടര്‍ സാംബശിവ റാവു പറഞ്ഞു.
ആധാറും മറ്റ് തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. നേരത്തേ തെരുവില്‍ താമസിച്ച് ഹോട്ടലിലടക്കം ജോലി ചെയ്യുന്നവര്‍ അഭയകേന്ദ്രത്തിലുണ്ട്. ഇവര്‍ക്ക് താമസസൗകര്യെമാരുക്കാന് ഹോട്ടലുടമകളുടെ സഹായത്തോടെ ശ്രമിക്കും. വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയുന്നവരെ വീട്ടിലെത്തിക്കും. വീട്ടുകാരുമായി പിണങ്ങികഴിഞ്ഞിരുന്ന അടിവാരം സ്വദേശി കുടുംബത്തിലേക്ക് തിരിച്ചുേപായിട്ടുണ്ട്. ഇംഹാന്സിെന്റ സഹായത്തോടെ ‘തണല്‍’മുഴുവന്‍ പേരെയും കൗണ്‍സലിങ് നടത്തിയിരുന്നു. അല്‍ഹിന്ദ് ഗ്രൂപ്പായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ബുധനാഴ്ച മുതല്‍ മലബാര്‍ ഗ്രൂപ്പാണ് ഭക്ഷണം വിളമ്ബുന്നത്. മെഡിക്കല്‍ കോളജ് കാമ്ബസ് സ്കൂളില്‍ സി.എച്ച് സെന്ററാണ് സഹായം നല്‍കുന്നത്.
