വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍; ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

കോട്ടയ്ക്കല്‍: വീട്ടിനകത്ത് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. കാടാമ്പുഴ കരേക്കാട് തടംപറമ്പ് പള്ളിക്ക് സമീപം താമസിക്കുന്ന കുഴഞ്ഞില്‍ തൊടി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മായാണ്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടാമ്പുഴ പൊലീസ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം വീട്ടില്‍ തന്നെയാണുള്ളത്. ഫോറന്‍സിക് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവും. നേരത്തെ ജാറത്തിങ്കലില്‍ താമസിച്ചിരുന്ന ഇവര്‍ ഏതാനും വര്‍ഷം മുമ്പാണ് ഇവിടെ താമസം കുടുങ്ങിയത്. മായാണ്ടി ആശാരിയും ഓട്ടോെ്രെഡവറുമാണ്. ദമ്പതികള്‍ തനിച്ചാണ് താമസം. കൃത്യത്തിന് ശേഷം മായാണ്ടി കാടാമ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. ഒരു മകനുണ്ട്. മകന്‍ കുടുംബസമേതം മറ്റൊരിടത്താണ് താമസം. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് രാജിനാണ് അന്വേഷണ ചുമതല

Leave a Reply

Your email address will not be published. Required fields are marked *