കാമുകനും സുഹൃത്തുക്കളും ​ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​തു ; മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദലിത്​ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ​ചേര്‍ന്ന്​ ബലാത്സംഗം ചെയ്​തു. പഞ്ചാബില്‍ ജലന്ദറിലാണ്​ ദാരുണ സംഭവം.പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത്​ കുടുംബത്തിലെയാണ്​ പെണ്‍കുട്ടി. കേസിലെ മുഖ്യ പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന്​ വാഗ്​ദാനം നല്‍കുകയും ചെയ്​തിരുന്നു.

മാര്‍ച്ച്‌​ 15ന്​ പെണ്‍കുട്ടിയെ വിളിച്ച സന്ദീപ്​ 16ന്​ രാവിലെ ഹരിയാന സിര്‍സ ജില്ലയിലെ മന്‍ഡി ദാബ്​വാലിയിലെ ബസ്​ സ്റ്റാന്‍ഡിലെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ജലന്ദറിലെത്തിയശേഷം വിവാഹം കഴിക്കാമെന്ന്​ ബോധ്യപ്പെടുത്തുകയും ചെയ്തു .

തുടര്‍ന്ന് മാര്‍ച്ച്‌​ 16ന്​ രാവിലെ ആറുമണിയോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. പഞ്ചാബിലെ കിലാന്‍ വാലിയെത്തിയ പെണ്‍കുട്ടിയെ സന്ദീപ്​ ജലന്ദറിലെത്തിക്കുകയായിരുന്നു. അവിടെ ഒരു മുറിയിലേക്ക്​ കൂട്ടികൊണ്ടുപോകുകയും ചെയ്​തു.

മുറിയില്‍ സന്ദീപിന്‍റെ സുഹൃത്തുക്കളായ രാഹുല്‍, സയ്​ന്യ, രന്‍ജീത്​, ലമ്ബു, ബില്ല, സന്തോഷ്​, തിരിച്ചറിയാത്ത ഒരാളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ അവിടെവെച്ച്‌​ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്​ത ശേഷം മാര്‍ച്ച്‌​ 20ന്​ രാവിലെ 10 മണിയോടെ പെണ്‍കുട്ടിയെ വീടിന്‍റെ മുമ്ബില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *